നെ​ല്ലി​യ​ന്പം കൊ​ല​പാ​ത​കം: ക​ണി​യാ​ന്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു
Sunday, June 13, 2021 1:24 AM IST
ക​ണി​യാ​ന്പ​റ്റ: നെ​ല്ലി​യ​ന്പ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ ക​ണി​യാ​ന്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ കേ​ശ​വ​ൻ മാ​സ്റ്റ​റും(75) ഭാ​ര്യ പ​ത്മാ​വ​തി​യു​മാ​ണ് (70) അ​തി ധാ​രു​ണ​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. മു​ഖം മൂ​ടി​ധാ​രി​ക​ളാ​യ അ​ജ്ഞാ​ത​രു​ടെ കൊ​ടും ക്രൂ​ര​ത​യി​ൽ പൊ​ലി​ഞ്ഞ​തു ര​ണ്ടു വ​യോ​ധി​ക​രു​ടെ ജീ​വ​ൻ മാ​ത്ര​മ​ല്ല നെ​ല്ലി​യ​ന്പം നി​വാ​സി​ക​ളു​ടെ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മാ​ണ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ര​ണ്ടു​വ​ർ​ഷം മു​ന്പ് കേ​ശ​വ​ൻ മാ​സ്റ്റ​റു​ടെ വീ​ടി​നു 500 മീ​റ്റ​ർ അ​ക​ലെ താ​മ​സി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ മു​ണ്ട​ത്താ​ന​ത്തി​നു നേ​രെ സ​മാ​ന​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ധ ശ്ര​മം ന​ട​ത്തി. ഭാ​ഗ്യ​വ​ശാ​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. ഇ​ന്നു​വ​രെ ആ ​കേ​സി​ൽ തു​ന്പു​ണ്ടാ​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
ഈ ​കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നും ഗൗ​ര​വ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കാ​നും പോ​ലീ​സ് സ​ർ​വ​സ​ന്ന​ദ്ധ​ത കാ​ണി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണി​യാ​ന്പ​റ്റ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, ന​ജീ​ബ് ക​ര​ണി, എ​സ്.​എം. റ​സാ​ക്ക്, സി​റാ​ജ് ക​ടം​തോ​ട്ടി​ൽ, ജോ​ണ്‍​സ​ണ്‍ മു​ണ്ട​ത്താ​ന​ത്ത്, തൊ​ണ്ടി​ക്കോ​ട​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.