ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പ്ര​ഹ​സ​നം ആ​ക​രു​തെന്ന്
Sunday, June 20, 2021 3:40 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖാ​ന്ത​രം നി​ല​വി​ൽ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥിക​ളു​ടെ ക​ണ​ക്കു​ക​ൾ എ​ടു​ക്കു​ന്ന​ത് പ്ര​ഹ​സ​ന​മാ​ക​രു​തെ​ന്ന് കേ​ര​ള വ​ന​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ണ​ക്കെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യോ പ്രാ​യോ​ഗി​ക​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ സ​ർ​ക്ക​ാരുക​ൾ ആ​ദി​വാ​സി​ക​ളു​ടെ ലോ​ണ്‍ എ​ഴു​തി​ത്ത​ള്ളും എ​ന്നു​പ​റ​ഞ്ഞ് പ്ര​മോ​ട്ട​ർ​മാ​ർ മു​ഖാ​ന്ത​രം ക​ണ​ക്കെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു.
ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​തി​രു​ന്നാ​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ ന​രി​ക്കോ​ട​ൻ സു​ഷാ​ന്ത്, വാ​സു നെ​ടി​യ​ഞ്ചേ​രി, പ്ര​ദീ​പ്, ഷി​ബു, വ​ത്സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.