ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേഷ​ൻ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Saturday, July 24, 2021 12:53 AM IST
പു​ൽ​പ്പ​ള്ളി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. പു​ൽ​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​നു​പാ​ത​ത്തി​ൽ മാ​ത്രം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​ശ്ച​യി​ക്കു​ക, പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​സ​മ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ്റ്റു​ഡി​യോ​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ​ലി​ശ​ര​ഹി​ത മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക. ഫോ​ട്ടോ​ഗ്രാ​ഫി, വീ​ഡി​യോ​ഗ്രാ​ഫി അ​നു​ബ​ന്ധ മേ​ഖ​ല​യെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഭാ​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​മി​ൻ ജോ​സ​ഫ്, ഇ.​ടി. ടോ​മി, ഒ.​കെ. സി​ബി, എ.​സി. ഏ​ബ്ര​ഹാം, ജോ​ബി പീ​റ്റ​ർ, മേ​ഖ​ലാ സെ​ക്ര​ട്ട​റി ബെ​ന്നി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.