പി.​വി. സി​ന്ധു​വി​ൽ സ്വ​ർ​ണപ്ര​തീ​ക്ഷ​: ഒ​ളിന്പ്യ​ൻ വി.​ദി​ജു
Wednesday, July 28, 2021 12:26 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ മ​ത്സ​രം ക​ടു​ത്ത​കാ​കു​മെ​ങ്കി​ലും ബാ​ഡ്മി​ന്‍റ​ണി​ലൂ​ടെ പി.​വി സി​ന്ധു സ്വ​ർ​ണം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മു​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം ഒ​ളിന്പ്യ​ൻ വി.​ദി​ജു. വ​യ​നാ​ട് ഫീ​ൽ​ഡ്ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന്‍റേ​യും എ​ൻ​സി​സി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഒ​ളി​ന്പി​ക്സ് പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വെ​ബി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലോ​ക ഒ​ന്നാം ന​ന്പ​ർ താ​യ് ത്സു​യിം​ഗ് സെ​മി ഫൈ​ന​ലി​ൽ എ​തി​രാ​ളി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഓ​രോ ദി​വ​സ​ത്തേ​യും ഫോം ​ആ​ണ് ബാ​ഡ്മി​ന്‍റ​ണി​ൽ നി​ർ​ണാ​യ​കം. ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളു​ള്ള ദി​വ​സം സി​ന്ധു​വി​ന്‍റേതാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ദി​ജു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. റീ​ജി​യ​ണ​ൽ ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​നീ​തു സോ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​ണ്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി പ്ര​ജീ​ത്ത് കു​മാ​ർ സ്വാ​ഗ​ത​വും കേ​ഡ​റ്റ് വി​പി​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കെ.​ഫ​റ ഫാ​ത്തി​മ​യും, സെ​ന്ന ജ​ഗ​തും ഒ​ന്നാം സ്ഥാ​നം നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി-​കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ അ​ല​ൻ ഫി​ലി​പ്, ഫെ​ബ സു​നി​ൽ ടീം ​വി​ജ​യി​ച്ചു.