കോ​ട​നാ​ട് കേ​സ്: ക​ംപ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കും
Wednesday, September 22, 2021 1:05 AM IST
ഉൗ​ട്ടി: കോ​ത്ത​ഗി​രി​ക്ക​ടു​ത്ത കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ലെ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പു​തി​യ അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും. ബം​ഗ്ലാ​വി​ൽ ക​ംപ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ദി​നേ​ശ്കു​മാ​ർ 2017 ജൂ​ലൈ മൂ​ന്നി​ന് തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​ത്തെ അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ കു​ന്നൂ​ർ ത​ഹ​സി​ൽ​ദാ​റോ​ട് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്
കെ. ​സു​ധാ​ക​ര​ൻ 29ന് ​ജി​ല്ല​യി​ൽ

ക​ൽ​പ്പ​റ്റ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ 29ന് ​ജി​ല്ല​യി​ൽ. നേ​ര​ത്തെ 25ന് ​നി​ശ്ച​യി​ച്ച പ​രി​പാ​ടി എ​ഐ​സി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റി​ന്‍റെ കേ​ര​ള​സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 29-ലേ​ക്ക് മാ​റ്റി​യ​ത്. 29ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ല​ക്കി​ടി​യി​ലെ​ത്തു​ന്ന സു​ധാ​ക​ര​നെ സ്വീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് ആ​ന​യി​ക്കും. ഡി​സി​സി ഓ​ഫീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കൈ​നാ​ട്ടി​യി​ലെ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും.