സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Saturday, September 25, 2021 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ഒ​ഴി​വു​വ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ നാ​ല്, പ​തി​നൊ​ന്ന് വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ. ​ലി​നീ​ഷും മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി പി. ​സ്വാ​മി​നാ​ഥ​നു​മാ​ണ് ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി മോ​ഹ​ൻ കു​മാ​ര​മം​ഗ​ല​ത്തി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.
അ​ഡ്വ. പൊ​ൻ ജ​യ​ശീ​ല​ൻ എം​എ​ൽ​എ, സ​യ്യി​ദ് അ​നൂ​പ്ഖാ​ൻ, എ​ൽ. പ​ത്മ​നാ​ഭ​ൻ, രാ​ജാ​ത​ങ്ക​വേ​ലു, മോ​ഹ​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
പ​ർ​വ​ത തീ​വ​ണ്ടി സ​ർ​വീ​സ് ന​ട​ത്തും
ഉൗ​ട്ടി: പ​ർ​വ​ത തീ​വ​ണ്ടി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സ​ർ​വീ​സ് ന​ട​ത്തും. ഉൗ​ട്ടി​യി​ൽ നി​ന്ന് മേ​ട്ടു​പാ​ള​യം വ​രെ​യാ​ണ് ട്ര​യ​ൽ ഓ​ട്ടം ന​ട​ത്തു​ക. രാ​വി​ലെ 9.10ന് ​മേ​ട്ടു​പാ​ള​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് കു​ന്നൂ​രി​ലെ​ത്തും.
തു​ട​ർ​ന്ന് 12.55ന് ​അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 2.25ന് ​ഉൗ​ട്ടി​യി​ലെ​ത്തും.