ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന​സം​ര​ക്ഷ​ണ നി​യ​മം: മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ നി​ല​പാ​ടു മാ​റ്റി
Sunday, September 26, 2021 9:45 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച മ​ന്ത്രി നി​ല​പാ​ടു മാ​റ്റി. ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് ഏ​ക്ക​റി​നു താ​ഴെ​യു​ള്ള ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​ൻ അ​നു​മ​തി വേ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് വ​നം മ​ന്ത്രി കെ. ​രാ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ട​യ്ക്കാ​ണ് മ​സി​ന​ഗു​ഡി​യി​ലെ​ത്തി​യ മ​ന്ത്രി നി​ല​പാ​ട് മാ​റ്റി​യ​ത്. ടി​എ​ൻ​പി​പി​എ​ഫ് ആ​ക്ട് ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ യോ​ഗ​ത്തി​ൽ ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ട്ട​യ സ്ഥ​ല​ത്തി​ൽ ഒ​രു സെ​ന്‍റ്, ര​ണ്ട് സെ​ന്‍റ് സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു വ​ച്ച​വ​ർ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​വ​ർ​ക്കും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി മ​ന്ത്രി ന​ൽ​കി​യി​ല്ല.
വ​നാ​തി​ർ​ത്തി​ക​ളി​ൽ വീ​ടു വ​ച്ച​വ​ർ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ഓ​രോ പ്ര​ദേ​ശ​ത്തും മാ​റ്റ​മു​ണ്ടെ​ന്നും വ​ന​മേ​ഖ​ല​യി​ൽ വീ​ടു വ​ച്ച​വ​ർ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ മു​ന്ന​ണി​യി​ലെ ഡി​എം​കെ ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നു.