ജി​ല്ലാ സൈ​ക്ലിംഗ് ചാ​ന്പ്യ​ൻഷി​പ്പ് ന​ട​ത്തി
Sunday, September 26, 2021 9:45 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സൈ​ക്ലി​ംഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന സൈ​ക്കി​ൾ ചാ​ന്പ്യ​ൻഷി​പ്പി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 85 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ൽ​പ്പ​റ്റ പെ​രു​ന്ത​ട്ട​യി​ൽ ന​ട​ന്ന മ​ത്സ​രം ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ്ണ​ർ ജി. ​പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം തൊ​ടി മു​ജീ​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ള​കു​ളം, സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ത്താ​ർ, വാ​ർ​ഡ് അം​ഗം സു​ഭാ​ഷ്, പെ​രു​ന്ത​ട്ട ജി​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ദി​വാ​ക​ര​ൻ, ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഗി​രീ​ഷ് പെ​രു​ന്ത​ട്ട, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷിം​ജി​ത്ത് ദാ​മു, അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ലൂ​ക്കാ ഫ്രാ​ൻ​സി​സ്, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ജോ.​സെ​ക്ര​ട്ട​റി എ​ൽ.​എ. സോ​ള​മ​ൻ, മി​ഥു​ൻ വ​ർ​ഗീ​സ്, എ​ൻ.​സി. സാ​ജി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.