മാ​ന​ന്ത​വാ​ടി ന​ഗ​ര​വി​ക​സ​നം: പു​തി​യ റോ​ഡി​ന് 70 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​നൊ​രു​ങ്ങി സം​രം​ഭ​ക​ൻ
Wednesday, October 20, 2021 12:01 AM IST
മാ​ന​ന്ത​വാ​ടി: ജ​ന​ത്തി​ര​ക്കേ​റി​യ മാ​ന​ന്ത​വാ​ടി ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന ഒ​രു പു​തി​യ റോ​ഡി​ന് 70 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് സം​രം​ഭ​ക​നാ​യ ഇ.​സി. മു​ഹ​മ്മ​ദ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് റോ​ഡി​നെ​യും താ​ഴെ​യ​ങ്ങാ​ടി റോ​ഡി​നെ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​യി ഇ​തി​നെ മാ​റ്റാ​ൻ സാ​ധി​ക്കും.
നി​ല​വി​ലെ ഗ​താ​ഗ​ത തി​ര​ക്ക് വ​ർ​ഷ​ങ്ങ​ളാ​യിട്ടും കു​റ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ടൗ​ണി​ലെ ഗ​താ​ഗ​ത തി​ര​ക്ക് ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന ഈ ​റോ​ഡ് മു​നി​സി​പ്പാ​ലി​റ്റി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​എ​ഫ് യു​പി സ്കൂ​ൾ മ​തി​ലി​ന് അ​രി​കി​ലൂ​ടെ 50 മീ​റ്റ​ർ നീ​ള​ത്തി​ൽ സ്ഥ​ല​വും കൂ​ടി ഉ​ണ്ടെ​ങ്കി​ൽ നേ​രെ​യു​ള്ള റോ​ഡാ​ക്കി​യും മാ​റ്റാ​ൻ സാ​ധി​ക്കും. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന​തി​ന് പ​ക​രം 250 മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ​ത്താം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ടൗ​ണ്‍ ക​യ​റാ​തെ എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​റോ​ഡി​നു​ണ്ട്.
പ്ര​വാ​സി സം​രം​ഭ​ക​ർ മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ തു​ക നി​ക്ഷേ​പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം സാ​ധ്യ​മാ​വേ​ണ്ട​തു​ണ്ട്. മാ​സ്റ്റ​ർ പ്ലാ​ൻ അ​ട​ക്ക​മു​ള്ള വ​ൻ പ​ദ്ധ​തി കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ മേ​ഖ​ല​ക​ളെ​യും ഉ​ത്തേ​ജി​പ്പി​ക്കാ​ൻ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് നീ​ലാം​ബ​രി​യും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.