ശ്രേ​ഷ്ഠം പ​ദ്ധ​തി - അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 22, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: ക​ല, കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള​ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ശ്രേ​ഷ്ഠം 2021- 22 പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 2020- 21 വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്തെ/​രാ​ജ്യ​ത്തെ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന​വ​രും സം​സ്ഥാ​ന/ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​രു​മാ​യി​രി​ക്ക​ണം.
ധ​ന​സ​ഹാ​യ​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, പ​രി​ശീ​ല​നം നേ​ടു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള​ള അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ, ഡി​സ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്ക്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ 31 ന​കം ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​പീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 04936 205307.