കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഡി​സം​ബ​ർ ആ​റി​ന്
Monday, November 22, 2021 12:12 AM IST
പു​ൽ​പ്പ​ള്ളി: ആ​ധു​നി​ക പു​ൽ​പ്പ​ള്ളി​യു​ടെ ശി​ല്ലി​യും പു​ൽ​പ്പ​ള്ളി വി​ജ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നു​മാ​യ കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഡി​സം​ബ​ർ ആ​റി​ന് ന​ട​ത്താ​ൻ അ​നു​സ്മ​ര​ണ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. നി​യ​മ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച​വ​രി​ൽ നി​ന്നാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 20,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.
പു​ര​സ്കാ​ര നി​ർ​ണ​യ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എം .​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. സു​ധീ​ന്ദ്ര​കു​മാ​ർ, ക​ണ്‍​വീ​ന​ർ ബാ​ബു ന​ന്പു​ടാ​കം, അ​ഡ്വ.​പി.​സി. ചി​ത്ര, വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.