ക​ന​ത്ത മ​ഴ: ഊ​ട്ടി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം
Sunday, November 28, 2021 12:20 AM IST
ഊ​ട്ടി: ഊ​ട്ടി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ വ്യാ​പ​ക നാ​ശം. ഊ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ താ​ലൂ​ക്കു​ക​ളി​ലാ​ണ് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ പെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി.
കീ​ഴ് കോ​ത്ത​ഗി​രി അ​മ്മ​ൻ​ന​ഗ​ർ സ്വ​ദേ​ശി സ​രോ​ജ​യു​ടെ വീ​ട് ത​ക​ർ​ന്നു. ‌ക​ടി​ന​മാ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ വീ​ടു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​യി. മാ​മ​രം സ്വ​ദേ​ശി രു​ക്മി​ണി​യു​ടെ വീ​ട് ത​ക​ർ​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.
മ​ഞ്ചൂ​ർ മേ​ഖ​ല​യി​ൽ പ​ത്ത് ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. മ​ഞ്ചൂ​ർ സ്വ​ദേ​ശി രാ​ജേ​ശ്വ​രി​യു​ടെ വീ​ട് ത​ക​ർ​ന്നു. വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്ക് 4,100 രൂ​പ വീ​തം ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. കോ​ത്ത​ഗി​രി ത​ഹ​സി​ൽ​ദാ​ർ ശ്രീ​നി​വാ​സ​ൻ, കു​ന്താ ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ശ്വ​രി, ആ​ർ​ഐ ല​ത എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.