പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മ​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും
Thursday, December 2, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1994-95 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്മൃ​തി 95 ര​ണ്ടാ​മ​ത് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​ള​ഞ്ഞു കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു ന​ൽ​കി മാ​തൃ​ക ആ​യ സ​ഹ​പാ​ഠി സു​കു​മാ​ര​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ മൊ​മെന്‍റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സി. ​ഹ​ക്കീം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​നി ബേ​ബി, കെ.​എം. ഷി​നോ​ജ്, കെ.​കെ. ല​തേ​ഷ് കു​മാ​ർ, അ​ഡ്വ. അ​മൃ​ത​രാ​ജ്, ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ൽ, സ്മി​ത അ​നി​ൽ, അ​ൻ​വ​ർ സാ​ദി​ഖ്, എം.​എ. ജോ​സ​ഫ്, ഉ​ല്ലാ​സ്, ഷീ​ജ പു​ത്ത​ൻ​പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.