മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി
Saturday, January 29, 2022 12:34 AM IST
ഉൗ​ട്ടി: കോ​ത്ത​ഗി​രി അ​ര​വേ​ണു മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​താ​യി പ​രാ​തി. സി​ൽ​വ​ർ ഓ​ക്ക് മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച് ക​ട​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​സ്റ്റ​ർ ശി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.