ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ദീ​പി​ക ബാ​ല​ജ​ന​സ​ഖ്യം ചി​ത്ര​ര​ച​നാ​മ​ത്സ​രം
Friday, August 12, 2022 11:43 PM IST
കേ​ണി​ച്ചി​റ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ചി​ത്ര ര​ച​നാ മ​ത്സ​രം ന​ട​ത്തി. എ​ൽ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലാ​യി ഒ​രു മ​ണി​ക്കൂ​ർ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 368 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു കൊ​ണ്ടാ​ണ് ചി​ത്ര​ര​ച​നാ മ​ത്സ​രം ആ​രം​ഭി​ച്ച​ത്.