വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ത​ക​ർ​ന്ന ട്ര​ഞ്ചു​ക​ൾ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Friday, April 26, 2024 6:29 AM IST
പു​ൽ​പ്പ​ള്ളി: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നാ​യി വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ട്ര​ഞ്ചു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ന്യ ജീ​വി​ശ​ല്യം വ​ർ​ധി​ക്കു​ന്നു. വേ​ന​ൽക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ വ​ന​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വ​ന്യ​മൃ​ഗ​ങ്ങ​ളി​റ​ങ്ങി വ​ൻ കൃ​ഷി നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച ആ​ന പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്നു. പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് ഇ​വ ത​ക​രാ​ൻ കാ​ണാം. ട്ര​ഞ്ചി​ന് പു​റ​മെ ഫെ​ൻ​സിം​ഗും ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തും ആ​ന​ക​ൾ ഇ​റ​ങ്ങി ന​ശി​പ്പി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര​ണ​ത്താ​ൽ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് വ​ന​പാ​ല​ക​രും. അ​ടി​യ​ന്ത​ര​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു. ചേ​കാ​ടി, പാ​തി​രി ആ​ലൂ​ർ​ക്കു​ന്ന്, ഉ​ദ​യ​ക്ക​വ​ല, വെ​ളു​ക്കൊ​ല്ലി,

കു​റി​ച്ചി​പ്പ​റ്റ, ക​ണ്ടാ​മ​ല, ചെ​ണ്ട​ക്കു​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ത​ക​ർ​ന്ന ട്ര​ഞ്ചു​ക​ളി​ലൂ​ടെ പ​ക​ൽ പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വേ​ണ്ട​ത്ര ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.