വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു
Friday, April 26, 2024 6:29 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം കാ​റ്റി​ലും നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കി​സാ​ൻ ഫ്ര​ണ്ട്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​മ്മാ​യി​പ്പാ​ലം കാ​ർ​ഷി​ക മൊ​ത്ത​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഭൂ​മി​യി​ലും പാ​തി​രി​പ്പാ​ല​ത്തു​മാ​യി കൃ​ഷി​ചെ​യ്ത വാ​ഴ​ക​ളാ​ണ് മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞു​വീ​ണ​ത്. മൂ​പ്പെ​ത്താ​റാ​യ കു​ല​ക​ളു​ള്ള വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്. മേ​യ് അ​വ​സാ​ന​ത്തോ​ടെ വി​ള​വെ​ട​ക്കാ​നാ​വു​ന്ന വാ​ഴ​ക​ൾ നി​ലം​പ​തി​ച്ച​തോ​ടെ സം​ഘ​ത്തി​ന് വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത കൂ​ടി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

അ​മ്മാ​യി​പ്പാ​ല​ത്ത് ഒ​രേ​ക്ക​റി​ൽ ന​ട്ട വാ​ഴ​ക​ളി​ൽ 1500ഉം ​ആ​വ​യ​ലി​ൽ അ​ഞ്ചേ​ക്ക​റി​ൽ ന​ട്ട വാ​ഴ​ക​ളി​ൽ ആ​യി​രം എ​ണ്ണ​വും കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. വ​ൻ​തു​ക പാ​ട്ടം ന​ൽ​കി​യും ലോ​ണെ​ടു​ത്തു​മാ​ണ് പ​ത്ത് പേ​ര​ട​ങ്ങു​ന്ന കി​സാ​ൻ ഫ്ര​ണ്ട്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൃ​ഷി​യി​റ​ക്കി​യ​ത്. ശ​ക്ത​മാ​യ വേ​ന​ൽ കാ​ര​ണം വാ​ഴ​ക​ൾ ന​ന​യ്ക്കാ​ൻ വെ​ള്ളം ല​ഭി​ച്ചി​രു​ന്നി​ല്ല.

എ​ങ്കി​ലും വേ​ന​ലി​നെ അ​തി​ജീ​വി​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ ഒ​ടു​വി​ൽ വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നി​ലം പ​തി​ച്ച​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​റി​യാ​ത്ത അ​വ​സ്ഥ​യ​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​കൂ​ട്ടാ​യ്മ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സം​ഘം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.