പുൽപ്പള്ളി: വിജയ ഹൈസ്കൂളിൽ നിന്നും 1977 ൽ പടിയിറങ്ങിയ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ വിജയാ ഹൈസ്കൂളിന്റെ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്തുചേർന്നു. സമ്മേളനം വിജയാ ഹൈസ്കൂൾ മാനേജർ പി.സി. ചിത്ര ഉദ്ഘാടനം ചെയ്തു. അക്കാലത്തെ അധ്യാപകരായിരുന്ന ശശിധരൻ, കെ.സി. റോസക്കുട്ടി, തോമസ് ഏറനാട്ട്, എം.ഡി. ദേവസ്യ, സത്യാനന്ദൻ, തങ്കമ്മ, വിജയമ്മ, അരവിന്ദാക്ഷൻ, ഗോപാലൻ നായർ എന്നിവരെ ആദരിച്ചു.
ചെയർമാൻ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ബാബു നന്പുടാകം, എം.ഇ. ശ്രീധരൻ, എൻ.യു. ഇമ്മാനുവൽ, സി.എ. ഗോപി, വി.ഡി. വത്സമ്മ, ടി.ജെ. ജോണി, കനകവല്ലി, മേരിക്കുട്ടി, ഹേമലത, പി.കെ. രാജൻ. സി.പി. ജോസഫ്, മർക്കോസ്, വൽസമ്മ സ്കറിയ, വേണു ഗോപാൽ എന്നിവർ പ്രസംഗിച്ചു.