ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പാക്കണം: എകെസിഡിഎ
1565008
Thursday, June 5, 2025 6:12 AM IST
സുൽത്താൻ ബത്തേരി: ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പാക്കുന്നതിന് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വ്യാപാര ഭവൻ ഹാളിൽ ചേർന്ന ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ(എകെസിഡിഎ) ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി. ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരെയും കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.
എ.എൽ. ജയരാജ്, എ. അൻവർ, വി.ബി. വിനയ്, എ. അരവിന്ദാക്ഷൻ, പി. ജമാലുദ്ദീൻ, സി. ഹാഫിസ്, പി.ജെ. ഷാജു എന്നിവർ പ്രസംഗിച്ചു. 2025-28ലേക്കുള്ള ഭാരവാഹികളായി സി.പി. ജോയിക്കുട്ടി(പ്രസിഡന്റ്), എ.കെ. രാമകൃഷ്ണൻ(സെക്രട്ടറി), പി. ജമാലുദ്ദീൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.