പഠനോപകരണ വിതരണം നടത്തി
1565015
Thursday, June 5, 2025 6:14 AM IST
വടുവൻചാൽ: വൈഎംസിഎ യൂണിറ്റും സെന്റ് തോമസ് മാർത്തോമാ ചർച്ചും സംയുക്തമായി ചിത്രഗിരി ജിഎൽപി സ്കൂളിലെ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി. ഇതിനു സംഘടിപ്പിച്ച സമ്മേളനം മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദീപ ശശികുമാർ അധ്യക്ഷത വഹിച്ചു.
മാർത്തോമാ ചർച്ച് വികാരിയും വൈഎംസിഎ രക്ഷാധികാരിയുമായ ഫാ. ലിജോ അലക്സ് വർഗീസ്, വൈഎംസിഎ പ്രസിഡന്റ് എബി പോൾ എന്നിവർ പഠനോപകരണങ്ങൾ വിദ്യാലയത്തിന് കൈമാറി.
വൈഎംസിഎ സെക്രട്ടറി കെ.എം. ജോസ്, ട്രഷറർ ജോണ്സണ് തൊഴുത്തുങ്കൽ, ഇടവക സെക്രട്ടറി സജി മാത്യു, എസ്എംസി ചെയർമാൻ സുനിത്ത് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ദിവ്യ വിനോദ് സ്വാഗതവും പിടിഎ പ്രസിഡന്റ് പ്രദീപ് തുറയംകുന്നേൽ നന്ദിയും പറഞ്ഞു.