ക​ൽ​പ്പ​റ്റ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യാ​ത്രാ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് ഏ​കീ​കൃ​ത​മാ​ക്കാ​നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ ബ​സ് റൂ​ട്ട് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും സ്റ്റു​ഡ​ന്‍റ​സ് ട്രാ​വ​ലിം​ഗ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്ന​ങ്ങ​ളും ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് എ​ഡി​എം കെ. ​ദേ​വ​കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

27 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ വ​രെ വ്യാ​ജ രേ​ഖ​യി​ൽ ക​ണ്‍​സ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​താ​യി ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​ത്ത​രം കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ റ​ദ്ദാ​ക്കാ​ൻ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് എ​ഡി​എം നി​ർ​ദേ​ശം ന​ൽ​കി. അം​ഗീ​കാ​ര​മി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ(​ഇ​ൻ ചാ​ർ​ജ്) സി.​പി ബാ​ബു​രാ​ജ​ൻ നി​ർ​ദേ​ശി​ച്ചു.

ക​ണ്‍​സ​ഷ​നു കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം അ​ധി​ക റൂ​ട്ട് അ​നു​വ​ദി​ച്ച് പാ​സു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റേ​ണ്‍​ഷി​പ്പ്, ട്രെ​യി​നിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്‍​സ​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ർ ഉ​ന്ന​യി​ച്ചു.

റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പി.​ആ​ർ. സു​മേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. മോ​ഹ​ന​ൻ, ബ​ത്തേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ആ​ർ. ജ​യ​ദേ​വ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​പി. ര​ഞ്ജി​ത്ത്, ക​ഐ​സ്ആ​ർ​ടി​സി ഇ​ൻ​സ്പെ​ക്ട​ർ സി. ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.