പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 20, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​യ​നാ​ട് ജി​ല്ല​യി​ലെ 74 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും 2017-2019 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൈ​നാ​ട്ടി വ്യാ​പാ​രി ഭ​വ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സീ​റു​ദ്ദീ​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ജി​ല്ല​യി​ൽ 2017-2019 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 10 യൂ​ണി​റ്റു​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡു​ ന​ൽ​കി​യ​ത്. ഒ​ന്നാം സ​മ്മാ​നം അ​ന്പ​ല​വ​യ​ൽ, കാ​വു​മ​ന്ദം യൂ​ണി​റ്റു​ക​ൾ പ​ങ്കു​വ​ച്ചു. ക​ൽ​പ്പ​റ്റ, പു​ൽ​പ്പ​ള്ളി, ചു​ള്ളി​യോ​ട്, കേ​ണി​ച്ചി​റ, മു​ട്ടി​ൽ, മേ​പ്പാ​ടി, മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ൾ മി​ക​വി​നു​ള്ള അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി.
ക​ൽ​പ്പ​റ്റ​യി​ലെ മു​തി​ർ​ന്ന വ്യാ​പാ​രി​യും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കു​ഞ്ഞി​രാ​യ​ൻ ഹാ​ജി​യെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ലെ മ​റ്റു 13 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റു​മാ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ്, ട്ര​ഷ​ർ ഇ. ​ഹൈ​ദ്രു, യോ​ഗ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ 74 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 275 കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.