അ​രു​വാ​ക്കോ​ട് ഡി​പ്പോ​യി​ൽ ച​ന്ദ​ന​ത്ത​ടി ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കു അ​നു​മ​തി
Sunday, July 21, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: നി​ല​ന്പൂ​രി​നു സ​മീ​പ​മു​ള്ള അ​രു​വാ​ക്കോ​ട് സ​ർ​ക്കാ​ർ ഡി​പ്പോ​യെ ച​ന്ദ​ന​ത്ത​ടി ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യി അ​ധി​കാ​ര​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ (ഫോ​റ​സ്റ്റ്, ലാ​ൻ​ഡ് ആ​ൻ​ഡ് റി​സോ​ഴ്സ്) ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. കു​ള​പ്പു​പ്പു​ഴ​ള, കോ​ന്നി, വി​ട്ടൂ​ർ, ചാ​ലി​യം, ക​ണ്ണോ​ത്ത്, പ​ര​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ത​ടി ഡി​പ്പോ​ക​ളി​ലാ​ണ് നി​ല​വി​ൽ ച​ന്ദ​നം ചി​ല്ല​റ​വി​ൽ​പ​ന​യു​ള്ള​ത്. അ​രു​വാ​ക്കോ​ടും ചേ​രു​ന്പോ​ൾ അം​ഗീ​കൃ​ത ച​ന്ദ​ന​ത്ത​ടി ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്തു ഏ​ഴാ​കും.

അ​രു​വാ​ക്കോ​ടി​നു സ​മീ​പം വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​നു വി​പ​ണ​ന കേ​ന്ദ്രം ഇ​ല്ല. ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ക​നോ​ലി പ്ലോ​ട്ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ർ അ​രു​വാ​ക്കോ​ട് ഡി​പ്പോ​യ്ക്ക​ടു​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട്-​നി​ല​ന്പൂ​ർ-​ഗൂ​ഡ​ല്ലൂ​ർ സം​സ്ഥാ​പ​ന പാ​ത അ​രു​വാ​ക്കോ​ട് ഡി​പ്പോ​യു​ടെ മു​ന്നി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.

പാ​ല​ക്കാ​ട് ഇ​സ്റ്റേ​ണ്‍ സ​ർ​ക്കി​ളി​ൽ ച​ന്ദ​നം ചി​ല്ല​റ വി​ൽ​പ​ന​യ്ക്കു ഒ​രു സ്ഥ​ല​വും വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​രു​വാ​ക്കോ​ട് ത​ടി ഡി​പ്പോ​യ്ക്കു ച​ന്ദ​നം ചി​ല്ല​റ വി​ൽ​പ​ന​യ്ക്കു അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ശി​പാ​ർ​ശ.