നാ​ടു​കാ​ണി ചു​ര​ത്തി​ൽ ബ​ദ​ൽ​പാ​ത​യെ​ക്കു​റി​ച്ച് ആ​ലോ​ചന
Monday, August 19, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ടു​കാ​ണി ചു​ര​ത്തി​ൽ റോ​ഡ് ത​ക​ർ​ന്ന​് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു. ചു​ര​ത്തി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ നാ​ല് മാ​സം എ​ടു​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പു​തി​യ പാ​ത രൂ​പ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യു​ണ്ട്.
താ​ത്കാ​ലി​ക ബ​ദ​ൽ പാ​ത​യെ​ക്കു​റി​ച്ചാ​ണ് ചി​ന്തി​ക്കു​ന്ന​ത്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പാ​റ​ക്കൂ​ട്ട​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണ് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ് ഉണ്ടായിരിക്കു​ന്ന​ത്.
ചു​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ കേ​ര​ള-​ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ​യാ​ണ് ഇ​ത് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ബ​സ് സ​ർ​വീ​സു​ക​ൾ, തുടങ്ങിയവ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. നീ​ല​ഗി​രി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് ഏ​റെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.