അ​ച്ച​ടി വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം: പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Monday, August 19, 2019 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ച്ച​ടി വ്യ​വ​സാ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നു എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ര​ത്ന​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടും കെ. ​ശ്യാം പ്ര​സാ​ദ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.​ര​ക്ഷാ​ധി​കാ​രി ജോ​ർ​ജ് സേ​വ്യ​ർ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, വി. ​രാ​ജ​ന​ന്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: വി.​പി. ര​ത്ന​രാ​ജ്(​പ്ര​സി​ഡ​ന്‍റ്), പി.​യു. ജോ​യി, ടി.​പി. തോ​മ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സി.​പി. മൊ​യ്തീ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ. ​ശ്യാം പ്ര​സാ​ദ്(​ട്ര​ഷ​റ​ർ).