ടെ​ക് സം​രം​ഭ​ങ്ങ​ള്‍ ഒ​ത്തു​ചേ​രു​ന്ന വ​ന്പൻ സ്റ്റാ​ര്‍​ട്ട​പ് സം​ഗ​മം
Saturday, September 14, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​ള​​​ജി സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ടെ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​ത്തു​​​ചേ​​​ര​​​ലാ​​​യി മാ​​​റി​​​യ ’ഹ​​​ഡി​​​ല്‍ കേ​​​ര​​​ള’​​​യു​​​ടെ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് 18 വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ’ഹ​​​ഡി​​​ല്‍ കേ​​​ര​​​ള-2019’ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ആ​​​ന്‍​ഡ് മൊ​​​ബൈ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​എ​​​എം​​​എ​​​ഐ) യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കോ​​​വ​​​ളം ലീ​​​ല റാ​​​വി​​​സ് ബീ​​​ച്ച് റി​​​സോ​​​ര്‍​ട്ടി​​​ലാ​​ണു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു പ​​​ക​​​രു​​​ന്ന പ്ര​​​ഭാ​​​ഷ​​​ക​​​ര്‍, നി​​​ക്ഷേ​​​പ​​​ക​​​ര്‍, വി​​​പ​​​ണ​​​ന വി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഒ​​​രേ വേ​​​ദി​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ഹ​​​ഡി​​​ലി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.
ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഏ​​​പ്രി​​​ലി​​​ല്‍ ന​​​ട​​​ന്ന ഹ​​​ഡി​​​ല്‍ ആ​​​ദ്യ പ​​​തി​​​പ്പി​​​ല്‍ ര​​​ണ്ടാ​​​യി​​​രം സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളും മു​​​പ്പ​​​തോ​​​ളം പ്ര​​​ഭാ​​​ഷ​​​ക​​​രും, പ​​​തി​​​ന​​​ഞ്ച് നി​​​ക്ഷേ​​​പ​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ലും വി​​​പു​​​ല​​​മാ​​​യി സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ടെ ബി​​​സി​​​ന​​​സ് ടു ​​​ബി​​​സി​​​ന​​​സ് മീ​​​റ്റാ​​​ക്കി മാ​​​റ്റു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ​​​ങ്കാ​​​ളി​​​ത്തം. കേ​​​ര​​​ള​​​ത്തി​​​ല്‍ മാ​​​ത്രം 1500ല്‍​പ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മാ​​​ത്രം 250 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​ണു സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കു ല​​​ഭി​​​ച്ച​​​ത്.
ധാ​​​ര​​​ണാ​​​പ​​​ത്ര​​​ങ്ങ​​​ളും ക​​​രാ​​​റു​​​ക​​​ളും ച​​​ര്‍​ച്ച​​​ക​​​ളു​​​മൊ​​​ക്കെ​​​യാ​​​യി ര​​​ണ്ടു ദി​​​വ​​​സം ലീ​​​ല റാ​​​വി​​​സ് റി​​​സോ​​​ര്‍​ട്ടി​​​ല്‍ രാ​​​പ്പ​​​ക​​​ലി​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കു സ്വ​​​ന്തം ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​ണി​​​നി​​​ര​​​ത്തി മു​​​ന്നേ​​​റാ​​​നു​​​ള്ള മി​​​ക​​​ച്ച വേ​​​ദി​​​യാ​​​യി മാ​​​റും.
ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കാ​​​യി ക​​​ട​​​ല്‍​തീ​​​ര​​​ത്തു ബീ​​​ച്ച് ഹ​​​ഡി​​​ലു​​​ക​​​ളും രാ​​​ത്രി​​​യി​​​ലേ​​ക്കും നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന പ്ര​​​ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ളു​​​മു​​​ള്‍​പ്പെ​​​ടെ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്ലാ​​​തെ തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ഹ​​​ഡി​​​ല്‍ കേ​​​ര​​​ള പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ള്‍, സ​​​ര്‍​ക്കാ​​​രി​​​ലേ​​​ത​​​ട​​​ക്കം ന​​​യ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ര്‍, വി​​​ദേ​​​ശ​​​രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രും ഹ​​​ഡി​​​ല്‍ കേ​​​ര​​​ള- 19ന് ​​​എ​​​ത്തു​​​ന്നു​​​ണ്ട്.
ബ്ലോ​​​ക്ക്ചെ​​​യ്ന്‍, നി​​​ര്‍​മി​​​ത ബു​​​ദ്ധി, ബി​​​ഗ് ഡേ​​​റ്റ, ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഓ​​​ഫ് തി​​​ങ്സ്, ഡി​​​ജി​​​റ്റ​​​ല്‍ വി​​​നോ​​​ദ​​​മേ​​​ഖ​​​ല, ഡ്രോ​​​ണ്‍ ടെ​​​ക്നോ​​​ള​​​ജി, ഡി​​​ജി​​​റ്റ​​​ല്‍ വി​​​നോ​​​ദ​​​ങ്ങ​​​ള്‍, ഓ​​​ഗ്മെ​​​ന്‍റ​​​ഡ് റി​​​യാ​​​ലി​​​റ്റി, വ​​​ര്‍​ച്വ​​​ല്‍ റി​​​യാ​​​ലി​​​റ്റി, ഇ ​​​ഗ​​​വേ​​​ണ​​​ന്‍​സ്, മൊ​​​ബൈ​​​ല്‍ ഗ​​​വേ​​​ണ​​​ന്‍​സ് യൂ​​​സ​​​ര്‍ ഇ​​​ന്‍റ​​​ര്‍​ഫെ​​​യ്സ്/​​​എ​​​ക്സ​​​പീ​​​രി​​​യ​​​ന്‍​സ് തു​​​ട​​​ങ്ങി വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ ഹ​​​ഡി​​​ല്‍ കേ​​​ര​​​ള​​​യു​​​ടെ ഊ​​​ന്ന​​​ല്‍. വേ​​​ദി​​​യി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു പു​​​റ​​​മെ നെ​​​റ്റ് വ​​​ര്‍​ക്കിം​​​ഗ് സെ​​​ഷ​​​നു​​​ക​​​ള്‍, പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍, ച​​​ര്‍​ച്ച​​​ക​​​ള്‍, ശി​​​ല്‍​പ​​​ശാ​​​ല​​​ക​​​ള്‍, സ​​​മാ​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ന​​​ട​​​ക്കും.
സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ടെ വ​​​ലി​​​യ കൂ​​​ട്ടാ​​​യ്മ സൃ​​​ഷ്ടി​​​ക്കു​​​ക, സ്ഥാ​​​പ​​​ക​​​നി​​​ക്ഷേ​​​പ​​​ക ബ​​​ന്ധം സൃ​​​ഷ്ടി​​​ക്കു​​​ക, അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്കു വ​​​ള​​​രാ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്ന​​​തി​​​ലാ​​​ണ് ’ഹ​​​ഡി​​​ല്‍ കേ​​​ര​​​ള-19’ ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.huddle.net.in.