പ​രി​സ്ഥി​തി പ​ഠ​ന​യാ​ത്ര ന​ട​ത്തി
Sunday, September 15, 2019 2:12 AM IST
മീ​ന​ങ്ങാ​ടി:​ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, ഫോ​റ​സ്ട്രി ക്ല​ബ്, ഭൂ​മി​ത്ര​സേ​ന ക്ല​ബ്, സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​രാ​പ്പു​ഴ നെ​ല്ല​റ​ച്ചാ​ലി​ല്‍ ഭാ​ഗ​ത്ത് പ്ര​കൃ​തി നി​രീ​ക്ഷ​ണ​വും പ​രി​സ്ഥി​തി പ​ഠ​ന​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.​
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​ങ്ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ന്നു.​അ​ണ​ക്കെ​ട്ടു​ക​ള്‍ സ്വാ​ഭാ​വി​ക ജൈ​വ​വൈ​വി​ധ്യ​ത്തി​ലും സൂ​ക്ഷ്മ കാ​ലാ​വ​സ്ഥ​യി​ലും വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കു​ന്ന​താ​യി ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​എ. അ​ജ​യ​ന്‍, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ബ​ത്തേ​രി സെ​ക‌്ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മോ​ഹ​ന്‍​ദാ​സ്, രാ​ജ​ന്‍, എം.​ഐ. അ​ക്‌​സ, കെ.​പി. ശ്രാ​വ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.