ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് പ​രാ​തി
Wednesday, September 18, 2019 12:22 AM IST
മാ​ന​ന്ത​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​വെ​ളി​ച്ചം ദേ​വ​ട്ട​ത്ത് റി​സോ​ര്‍​ട്ടി​ന് വേ​ണ്ടി സ്ഥ​ല​മെ​ടു​ത്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് വേ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രു​നെ​ല്ലി പോ​ലി​സി​നെ കൊ​ണ്ട് ത​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പേ​രി​ൽ ക​ള്ള​ക്കേ​സ് എ​ടു​പ്പി​ച്ച​താ​യി പാ​ല്‍​വെ​ളി​ച്ചം ദേ​വ​ട്ടം കോ​ള​നി​യി​ലെ കു​മാ​ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
എ​റ​ണാ​കു​ളം ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി പാ​ല്‍​വെ​ളി​ച്ചം ദേ​വ​ട്ട​ത്ത് ഫാ​മി​നും റി​സോ​ര്‍​ട്ടി​നു​മാ​യി ഭൂ​മി വാ​ങ്ങി​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡ് അ​ട​യ്ക്കാ​ന്‍ സ്ഥ​ലം വാ​ങ്ങി​യ​വ​ര്‍ നീ​ക്കം ന​ട​ത്തി​യ​ത് ത​ട​ഞ്ഞ​തി​നെ​തി​രേ സ്ഥ​ല​മു​ട​മ പോ​ലീ​സി​ല്‍ ക​ള്ള​ക്കേ​സ് കൊ​ടു​ക്കു​ക​യും ചെ​യ്തു. റി​സോ​ര്‍​ട്ടി​നാ​യി വാ​ങ്ങി​യ ഭൂ​മി​യി​ല്‍ കു​ന്നി​ടി​ക്ക​ലി​ല്‍ കാ​ര​ണം സ​മീ​പ​ത്തെ വീ​ടു​ക​ള്‍​ക്കും ഭീ​ഷ​ണി​യു​ണ്ട്.
റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലാ​ണ് അ​ന​ധി​കൃ​ത റി​സോ​ര്‍​ട്ട് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും കു​മാ​ര​ൻ ആ​രോ​പി​ച്ചു . റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യു​ടെ സ​മീ​പ​ത്തെ ഭൂ​മി​യും റി​സോ​ര്‍​ട്ടു​ട​മ വി​ല​യ്ക്ക് വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​വ​ഴി കൈ​യേ​റി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യും തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി വ​ഴി മാ​റ്റു​ന്നതായും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.
ആ​ദി​വാ​സി വൃ​ദ്ധ​നാ​യ ത​ന്നെ​യും മ​ക​നെയും പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ പോ​ലീ​സി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​ന്നെ​യും മ​ക​നെ​യും കാ​ട്ടി​ക്കു​ളം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ചെ​ന്നും കു​മാ​ര​ന്‍ പ​റ​ഞ്ഞു.
ത​ങ്ങ​ള്‍​ക്കെ​തി​രേ വൃ​ത്തി​കെ​ട്ട​രീ​തി​യി​ലു​ള്ള ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ നാ​ട്ടി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും ഇ​തി​ന് എ​തി​രെ ജി​ല്ലാ ക​ള​ക്ട​ര്‍ , എ​സ്പി, സ​ബ് ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ന്നും ഇ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കു​മാ​ര​ന്‍റെ മ​ക​ന്‍ ഷാ​ജി ദേ​വ​ട്ടം, കെ.​കെ. ഷൈ​നോ​ജ്, കെ.​വി. വി​ജീ​ഷ്, കെ.​കെ. സു​നി​ല്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.