സ്കൂ​ളു​ക​ളി​ൽ ക്ലാ​സി​ക് ക​ല​ക​ളു​ടെ അ​വ​ത​ര​ണ​വു​മാ​യി സ്പി​ക് മാ​ക്കെ
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ർ ദ ​പ്ര​മോ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ എ​മം​ഗ​സ്റ്റ് യൂ​ത്തിന്‍റെയും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക്ലാ​സി​ക് ക​ലാ​രൂ​പ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി അ​വ​ത​രി​പ്പ​ക്കും.
യു​വ​മ​ന​സു​ക​ളി​ൽ പൈ​തൃ​ക​ക​ല​ക​ളെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി 23 മു​ത​ൽ 28 വ​രെ​യാ​ണ് വയനാട്ടിലെ സ്കൂ​ളു​ക​ളി​ൽ ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥ​ക്, ഒ​ഡി​സി, ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി എ​ന്നിവയാണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ന​ർ​ത്ത​കി​മാ​രാ​യ ശാ​ലി​നി ശ​ർ​മ, സ​സ്മി​ത പാ​ണ്ഡ, റെ​ഡ്ഡി ല​ക്ഷ്മി, ദീ​പ്തി പ​രോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.