പ്ര​കൃ​തി​ദു​ര​ന്തം: വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ധ​സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ധ​സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. നെ​ത​ര്‍​ലന്‌ഡ് സാ​ക്‌​സി​യോ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ പീ​റ്റ​ര്‍ ഹോ​പ്മാ​ന്‍, റ്റി​യു​വാ​ന്‍ സ്മി​ത കാ​മ്പ്, മാ​ര്‍​ട്ടി​ന്‍ ഡി​വ്രീ​സ്, അ​യോ​ണ ഡെ​ത്ബ്റ്റു, റു​മേ​നി​യി​ല്‍​നി​ന്നു​ള്ള സി​ല്ലാ ബെ​ക്ക​ര്‍, ചൈ​ന​യി​ല്‍​നി​ന്നു​ള്ള ക്‌​സ്യാ​ഹു​സാ​ഹു, കോ​ഴി​ക്കോ​ട് ജെ​ഡി​ടി പോ​ളി​ടെ​ക്‌​നി​ക് പ്രി​ന്‍​സി​പ്പ​ല്‍ മാ​ന്വ​ല്‍ ജോ​ര്‍​ജ്, ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​പി.​സി. സു​നി​ത, ഐ​ടി മേ​ധാ​വി കെ. ​അ​ബ്ദു​ല്‍ റ​സാ​ഖ്, തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് ആ​ര്‍​കി​ടെ​ക്ച​റ​ല്‍ പ്ര​തി​നി​ധി​ക​ള്‍, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​കെ. ഹ​മീ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ത്തു​മ​ല, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്യ​ര്‍​മ​ല, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ബാ​ണാ​സു​ര ഡാം ​പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. വാ​ട്ട​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍, സി​വി​ല്‍ എ​ന്‍​ജി​നിയ​ര്‍​മാ​ര്‍, ഹൈ​ഡ്രോ​ള​ജി​സ്റ്റ്, ടൗ​ണ്‍ പ്ലാ​ന​ര്‍, ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ഡി​സൈ​ന​ര്‍, വാ​ട്ട​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്റു​മാ​ര്‍, ഡി​സൈ​ന്‍ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് ജെ​ഡി​ടി കേ​ന്ദ്രീ​ക​രി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന സം​ഘം വാ​ട്ട​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്്, പ്ര​ള​യ സാ​ക്ഷ​ര​ത, ഉ​രു​ള്‍​പൊ​ട്ട​ല്‍ കാ​ര​ണ​ങ്ങ​ള്‍, പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ ല​ഘൂ​ക​ര​ണം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി അ​ധി​കാ​രി​ക​ള്‍​ക്കു കൈ​മാ​റും.

സം​ഘ​ത്തി​ന്‍റെ വ​യ​നാ​ട്ടി​ലെ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​സ്‌​ലിം സ​ര്‍​വീ​സ് സൊ​സൈ​റ്റി(​എം​എ​സ​എ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ല്ല താ​നേ​രി, ഇ​ബ്രാ​ഹിം പു​ന​ത്തി​ല്‍, യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഷ​മീം ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ സ​ഹാ​യം ന​ല്‍​കി.