സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത് ന​ട​ത്തി
Friday, October 18, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്കാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​ദാ​ല​ത്ത് മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. അ​ക്ഷ​യ സം​ര​ംഭ​ക​രു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ടി മി​ഷ​നാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. അ​ദാ​ല​ത്ത് നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് ഏ​താ​നും പേ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.