ആ​ർ​സി​ഇ​പി ക​രാ​ർ: പ്ര​ധാ​ന​മ​ന്ത്രി​ക്ക് 10000 ക​ത്തു​ക​ൾ അ​യ​ച്ചു
Saturday, October 19, 2019 11:55 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്ന് രാ​ജ്യം പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് 10000ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് നി​ർ​വ​ഹി​ച്ചു.

ആ​സ്യാ​ൻ ക​രാ​ർ നി​മി​ത്തം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​യി​ലൂ​ടെ ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. വീ​ണ്ടും ആ​ർ​സി​ഇ​പി ക​രാ​റി​ലൂ​ടെ പാ​ലും പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും മ​റ്റും നി​ർ​ബാ​ധം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​വി​ഷ്യ​ത്ത് നേ​രി​ടു​ന്ന ജി​ല്ലാ​യാ​യി വ​യ​നാ​ട് മാ​റു​മെ​ന്നും ക​ത്ത് അ​യ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പി.​എം. ജോ​യ് പ​റ​ഞ്ഞു.

ക​രാ​റി​നെ​തി​രെ ന​വം​ബ​ർ ഒ​ന്നി​ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്വ​ത​ന്ത്ര​ക​ർ​ഷ​ക സം​ഘ​ട​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് ബ​ത്തേ​രി​യി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശി​വ​കു​മാ​ർ ക​ക്കാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​നേ​താ​ക്ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

10000 ക​ത്ത​യ​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി.​പി. വ​ർ​ക്കി, വി.​എം. വ​ർ​ഗ്ഗീ​സ്, ടി.​പി. ശ​ശി, വ​ത്സ​ചാ​ക്കോ, പ്ര​ഫ. താ​രാ​ഫി​ലി​പ്പ്, ഒ.​സി. ഷി​ബു, ബി​ച്ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, പി.​വി. ശ്രീ​ധ​ര​ൻ, പി.​എം. സ​ഹ​ദേ​വ​ൻ, കെ.​കെ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.