കൃ​ഷി ഓ​ഫീ​സ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെന്ന്
Wednesday, October 23, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: കൃ​ഷി ഓ​ഫീ​സ​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. തൊ​ണ്ട​ര്‍​നാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന് ഏ​തി​രെ​യാ​ണ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് കൂ​ടി​യാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും പ​രാ​തി ന​ല്‍​കി​യ​ത്. തൊ​ണ്ട​ര്‍​നാ​ട് കൃ​ഷി ഓ​ഫീ​സ​റാ​യി മു​ഹ​മ്മ​ദ് ഷെ​ഫി​ഖ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത് മു​ത​ല്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഒ​രു സ്ത്രീ ​എ​ന്ന പ​രി​ഗ​ണ പോ​ലും ഇല്ലാതെ അ​സ​ഭ്യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
മാ​ന​സി​ക വി​ഷ​മ​വും അ​പ​മാ​ന​വും കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് കൃ​ഷി അ​സി​സ്റ്റ​ന്‍റ്് പ​രാ​തി ന​ല്‍​കി​യ​ത്. കൃ​ഷി അ​സി​സ്റ്റ​ന്‍റ്് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി. അ​തേ​സ​മ​യം പ്ര​ള​യ ദു​രി​ത​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട​ക്കം കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തും വി​വ​ര​ങ്ങ​ള്‍ മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലു​ള്ള അ​മ​ര്‍​ഷ​വുമാ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് പ​റ​ഞ്ഞു.