മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന്
Monday, November 11, 2019 12:31 AM IST
കോ​ട്ട​ത്ത​റ: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ ഭൂ​മി​യി​ല്‍​ത്ത​ന്നെ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മോ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മോ അ​ല്ല. ക​രി​ങ്കു​റ്റി-​മ​ല​ന്തോ​ട് റോ​ഡ് ന​വീ​ക​രി​ച്ചാ​ല്‍ പു​തി​യ റോ​ഡ് നി​ര്‍​മി​ക്കേ​ണ്ടി​വ​രി​ല്ല.
കോ​ട്ട​ത്ത​റ, ക​ണി​യാ​മ്പ​റ്റ, മു​ട്ടി​ല്‍, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട്, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് മ​ട​ക്കി​മ​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തു ഗു​ണം ചെ​യ്യും. ചെ​യ​ര്‍​മാ​ന്‍ ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ സ​ജി കോ​ട്ട​ത്ത​റ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഡോ.​പി.​വി. കു​ര്യാ​ക്കോ​സ്, എം.​വി. ടോ​മി, വി.​സി. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, കെ.​കെ. മു​ഹ​മ്മ​ദ​ലി, വി.​ഡി. രാ​ജു, എം. ​സി​റാ​ജ്, സി​ദ്ദി​ഖ്, കെ.​കെ. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.