പു​ന​ര​ധി​വാ​സ​പ്പ​ട്ടി​ക​യി​ല്‍​ നി​ന്നു പു​റ​ത്താ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Wednesday, November 20, 2019 1:09 AM IST
മാ​ന​ന്ത​വാ​ടി: പ്ര​കൃ​തി​ദു​ര​ന്തബാധിതരുടെ പു​ന​ര​ധി​വാ​സ​പ്പ​ട്ടി​ക​യി​ല്‍​നി​ന്നു പു​റ​ത്താ​യ കു​ടും​ബ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി. ത​ല​പ്പു​ഴ ബോ​യ്‌​സ് ടൗ​ണ്‍ പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി​യി​ലെ 10 കു​ടും​ബ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി​യി​ലെ 21 വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​തി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്കു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വീ​ടും സ്ഥ​ല​വും ന​ല്‍​കി.

ബാ​ക്കി​യു​ള്ള​വ​ര്‍ വീ​ടും സ്ഥ​ല​വും പ്ര​തീ​ക്ഷി​ച്ചു ക​ഴി​യു​മ്പോ​ഴാ​ണ് 10 കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത വീ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് അ​നി​ഷ സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ജെ. ഷ​ജി​ത്ത്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ. പു​ഷ്പ​ന്‍, ജോ​സ് പാ​റ​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​വി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ഈ ​സ​മ​യം ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ ത​ഹ​സി​ല്‍​ദാ​ര്‍ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​റ​പ്പു​ന​ല്‍​കി​യ​തോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും വീ​ട്ടു​കാ​രും പി​രി​ഞ്ഞു​പോ​യ​ത്.