കെ​എ​സ്കെ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി​യി​ൽ
Thursday, December 5, 2019 12:44 AM IST
മാ​ന​ന്ത​വാ​ടി:​കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​കെ​എ​സ്കെ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ ചൂ​ട്ട​ക്ക​ട​വി​ൽ ന​ട​ത്തും. പ്ര​തി​നി​ധി സ​മ്മേ​ള​നം ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ് ഏ​രി​യ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 57 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 250 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ട്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു എ​രു​മ​ത്തെ​രു​വി​ൽ​നി​ന്നു ഗാ​ന്ധി​പാ​ർ​ക്കി​ലേ​ക്കു പ്ര​ക​ട​നം നടത്തും. പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​സ​മ്മേ​ള​ന​ത്തി​നു ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ല സെ​ക്ര​ട്ട​റി സു​രേ​ഷ് താ​ളൂ​ർ, കെ.​എം. വ​ർ​ക്കി, എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.