എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച് കൃ​പാ​ല​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 6, 2019 12:21 AM IST
പു​ൽ​പ്പ​ള്ളി: പ​ഠ​ന​ത്തോ​ടൊ​പ്പം സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ന​ക്ഷ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യാ​ണ് പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ 20 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ളും എ​ൽ​ഇ​ഡി ലൈ​റ്റ്, ക്രി​സ്റ്റ​ൽ മാ​ല എ​ന്നി​വ കു​ട്ടി​ക​ൾ ത​ന്നെ നി​ർ​മി​ച്ച് മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത. ലാ​ഭം വി​ദ്യാ​ർ​ഥി​ക​ൾ ഷെ​യ​ർ ചെ​യ്തു എ​ടു​ക്കു​ക​യാ​ണ്.

സ്കൂ​ളി​ന് മു​ന്നി​ൽ സ്റ്റാ​ളു​ക​ൾ ഇ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ വി​ൽ​പ​ന​യും. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ സ​ന്തോ​ഷി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ നി​ർ​മി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. ഇ​വ​ർ നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.