‘ദി​ശ’ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Tuesday, January 21, 2020 12:24 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ സാ​ഗി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ’ദി​ശ’ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ സാ​ഗി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ, ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​തി​ക​ൾ​ക്കാ​യി ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ഇ​ത് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ദി​ശ യെ​ന്ന പേ​രി​ൽ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. പ​ഠ​ന​ത്തി​നൊ​പ്പം വി​പ​ണ​ന​ത്തി​ലും പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ക്സി​ബി​ഷ​ൻ ന​ട​ത്തി​യ​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ നി​ർ​മി​ച്ച തു​ണി​സ​ഞ്ചി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​ഹം​സ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ള​രി​ക്ക​ൽ സു​രേ​ഷ്കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​നി​താ​രാ​ജു, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ.​ഷാ​ജി, പി.​സു​ധാ​മ​ണി, നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, പി.​എം.​ബി​ജു, ഫാ​ത്തി​മ ന​സീ​റ, കു​ടും​ബ​ശ്രീ ചെ​യ​ർ പേ​ഴ്സ​ണ്‍ മാ​യാ​ശ​ശി​കു​മാ​ർ, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ പി.​ഉ​മ്മ​ർ​കോ​യ , പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.