ഫ്ളെ​യിം കേ​ര​ള​യ്ക്ക് ന​ബാ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം
Thursday, January 23, 2020 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​മ​ഗ്ര ഗി​രി​ജ​ന വി​ക​സ​ന പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​നു ഫ്ളെ​യിം കേ​ര​ള​യ്ക്കു ന​ബാ​ർ​ഡി​ന്‍റെ പു​ര​സ്കാ​രം ല​ഭി​ച്ചു. സം​സ്ഥാ​ന​ത​ല ഗ്രേ​ഡിം​ഗ് സെ​മി​നാ​റി​ൽ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ൽ നി​ന്നും ഫ്ളെ​യിം കേ​ര​ള ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. ബെ​ന്നി, പി.​ഒ. ജോ​യി, സി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

വീ​ടി​ന് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ
മ​തി​ൽ കെ​ട്ടി​യെ​ന്ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ടി​നു ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ അ​യ​ൽ​വാ​സി മ​തി​ൽ കെ​ട്ടി​യ​താ​യി ആ​ർ​മാ​ട് ചേ​ന​ക്ക​ൽ സു​ലൈ​മാ​ൻ, ഭാ​ര്യ റ​ഹീ​ന എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യിട്ടുണ്ട്. ച​രി​ഞ്ഞ​കു​ന്നി​ലെ ഏ​ഴു സെ​ന്‍റി​ലു​ള്ള വീ​ടി​നാ​ണ് മ​തി​ൽ ഭീ​ഷ​ണി​യാ​യ​ത്. ഏ​ക​ദേ​ശം 13 അ​ടി ഉ​യ​ര​ത്തി​ലാ​ണ് മ​തി​ൽ നി​ർ​മി​ച്ച​ത്. മ​ഴ​ക്കാ​ല​ത്തു അ​പ​ക​ട​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ദ​ന്പ​തി​ക​ൾ പ​റ​ഞ്ഞു.