ച​ങ്ങാ​തി പ​ദ്ധ​തി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മ​ല​യാ​ളം പ​രീ​ക്ഷ എ​ഴു​തി
Saturday, January 25, 2020 12:17 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​നു സാ​ക്ഷ​ര​ത മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ച​ങ്ങാ​തി പ​ദ്ധ​തി​യി​ൽ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ പു​തു​ച്ചോ​ല​യി​ൽ താ​മ​സി​ക്കു​ന്ന 13 പേ​ർ മ​ല​യാ​ളം സാ​ക്ഷ​ര​ത പ​രീ​ക്ഷ എ​ഴു​തി.​ഒ​ന്പ​തു ബം​ഗാ​ളി​ക​ളും ര​ണ്ടു വീ​തം അ​സം, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ബം​ഗാ​ളി​ൽ​നി​ന്നു​ള്ള 19 കാ​ര​ൻ പി​ന്‍റു​ദാ​സ​ണ് പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ പ്രാ​യം​കു​റ​ഞ്ഞ​യാ​ൾ. നാ​ല് മാ​സ​ത്തോ​ളം രാ​ത്രി ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ക്ലാ​സെ​ടു​ത്താ​ണ് വി​മു​ക്ത​ഭ​ട​നും കാ​ട്ടി​ക്കു​ളം ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന കെ. ​ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ മ​ല​യാ​ളം പ​ഠി​പ്പി​ച്ച​ത്. സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, പ്രേ​ര​ക്മാ​രാ​യ കെ. ​ശ്യാ​മ​ള, കെ.​പി. ഷീ​ന, ബ​ബി​ത​മോ​ൾ എ​ന്നി​വ​രും ക്ലാ​സെ​ടു​ത്തു.