കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പം വ​ര്‍​ധി​പ്പി​ക്ക​ണം: എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള
Friday, February 21, 2020 2:38 AM IST
ക​ല്‍​പ്പ​റ്റ: പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള. പാ​ര്‍​ട്ടി മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വേ​ലാ​യു​ധ​ന്‍റെ ഒ​ന്നാം ച​മ​ര​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തി​ല്‍ കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​യും ഇ​ട​തു​പ​ക്ഷ ബ​ദ​ലും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ട്ടു​വ​ര്‍​ഷം​കൊ​ണ്ട് ക​ര്‍​ഷ​ക​ന്‍റെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് 2014ല്‍ ​ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. എ​ന്നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ ഏ​റ്റ​വും പ​രി​താ​പ​ക​ര​മാ​യി. കാ​ര്‍​ഷി​ക​മേ​ഖ​ല​യെ ത​ള​ര്‍​ത്തു​ന്ന​താ​ണ് കേ​ന്ദ്ര​ന​യ​ങ്ങ​ള്‍. ബ​ജ​റ്റ് വി​ഹി​തം വ​ര്‍​ഷം​തോ​റും വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്കും ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ നേ​ട്ടം ല​ഭ്യ​മാ​ക​ണം. ഇ​തി​നു ബ​യോ​ടെ​ക്നോ​ള​ജി, ഊ​ര്‍​ജം, ജ​ല​സേ​ച​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പം വ​ര്‍​ധി​പ്പി​ക്ക​ണം.
പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ കൃ​ഷി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ജ​നി​ത​ക എ​ന്‍​ജി​നീ​യ​റിം​ഗ് ഉ​ള്‍​പ്പെ​ടെ ശാ​സ്ത്ര നേ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ക​സി​ത രാ​ഷ്ട്ര​ങ്ങ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തു​ന്ന​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. വി​ത്ത്, വ​ളം എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്കു സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണം. ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​റ​പ്പു​വ​ര​ത്ത​ണം. ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​ണം. ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്ക​ണം. ലോ​ക​മു​ത​ലാ​ളി​ത്തം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യു​ടെ ഭാ​രം പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും ചു​മ​ലി​ല്‍ അ​ടി​ച്ചേ​ല്‍​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​വും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മാ​ണ്. വി​പ​ത്ത് തി​രി​ച്ച​റി​ഞ്ഞു കാ​ര്‍​ബ​ണ്‍ എ​മി​ഷ​ന്‍ കു​റ​യ്ക്കാ​ന്‍ ക​ഴി​യ​ണം.

രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​തെ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളി​ലേ​ര്‍​പ്പെ​ടു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.