കാ​ട്ടാ​ന ഷെ​ഡ് ആ​ക്ര​മി​ച്ചു: ക​ര്‍​ഷ​ക​ന് പ​രി​ക്ക്
Tuesday, February 25, 2020 12:14 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ്‍​വ​യ​ല്‍ ഓ​ട​ക്കൊ​ല്ലി​യി​ല്‍ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. കാ​പ്പി​ത്തോ​ട്ട​ത്തി​ലെ ഷെ​ഡ് ത​ക​ര്‍​ത്തു.
ഷെ​ഡി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക​ര്‍​ഷ​ക​ന്‍ ച​ന്ദ്ര​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.30നാ​ണ് സം​ഭ​വം. ഒ​റ്റ​യാ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​ബ്ദം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഓ​ട​കൊ​ല്ലി, കോ​ഴി​കൊ​ല്ലി, ക​ട​ച്ച​ന​കൊ​ല്ലി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ല്‍ ഒ​രാ​ഴ്ച​യാ​യി ഒ​റ്റ​യാ​ന്‍ നാ​ശം വ​രു​ത്തി വ​രി​ക​യാ​ണ്.
ഈ ​മേ​ഖ​ല​യി​ല്‍ ഗോ​പാ​ല​ന്‍, സ​ദാ​ശി​വ​ന്‍ എ​ന്നി​വ​രു​ടെ നേ​ന്ത്ര​വാ​ഴ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ ആന ന​ശി​പ്പി​ച്ചി​രു​ന്നു.