രാ​ഷ്‌ട്രര​ക്ഷാ മാ​ര്‍​ച്ചി​ന് ത​വി​ഞ്ഞാ​ലി​ല്‍ ഉജ്വ​ല സ്വീ​ക​ര​ണം
Tuesday, February 25, 2020 12:14 AM IST
ത​ല​പ്പു​ഴ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ​യും കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​യി​ക്കു​ന്ന രാ​ഷ്ട്ര​ര​ക്ഷാ മാ​ര്‍​ച്ചി​ന് തൊ​ണ്ട​ര്‍​നാ​ട്, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗംഭീര സ്വീ​ക​ര​ണം. തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ക്കി​യാ​ട് നി​ന്ന് രാ​വി​ലെ ജാ​ഥാ ക്യാ​പ്റ്റ​ന്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് പ​താ​ക കൈ​മാ​റി മു​ന്‍​മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ണ്ട​ര്‍​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്ര​ഭാ​ക​ര​ന്‍ മാ​സ്റ്റ​ര്‍, കെ.​ജെ. പൈ​ലി, ജ​ഷീ​ര്‍ പ​ള്ളി​വ​ല്‍, മു​സ്‌​ലിം ലീ​ഗ് തൊ​ണ്ട​ര്‍​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​മൊ​യ്തു, കെ.​കെ. ഏ​ബ്ര​ഹാം, രാ​ജ​ശേ​ഖ​ര​ന്‍, എം.​ജി. ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ളാ​ട് സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ത​ല​പ്പു​ഴ​യി​ലാ​യി​രു​ന്നു സ​മാ​പ​നം.