തേ​യി​ല, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Friday, March 27, 2020 10:44 PM IST
പാ​ട്ട​വ​യ​ൽ: നീ​ല​ഗി​രി​യി​ലെ തേ​യി​ല, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​യോ​ഹ​ന്നാ​ൻ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തേ​യി​ല, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. തേ​യി​ല ഫാ​ക്ട​റി​ക​ൾ അ​ട​ച്ച​തി​നാ​ൽ കൊ​ളു​ന്തു​ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.
വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി​ക​ൾ ന​ശി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ പാ​ക്കേ​ജി​ൽ തേ​യി​ല, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ദ്ധ​തി​ക​ളി​ല്ല. ഇ​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

വ​ഴി​യോ​ര​ത്തു​ള്ള​വ​രെ
മാ​റ്റി പാ​ർ​പ്പി​ച്ചു

പു​ൽ​പ്പ​ള്ളി: ടൗ​ണി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ജ​യ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ച​ത്.