ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍
Thursday, April 2, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ ഭ​ക്ഷ​ണ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കമ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ തു​ട​ങ്ങു​ന്നു. കോ​ട്ട​ത്ത​റ, നൂ​ൽ​പ്പു​ഴ, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രി​യോ​ട് എ​ന്നീ ഗ്രാ​മ​പ​ഞ്ച​യ​ത്തു​ക​ളി​ലെ 15 കോ​ള​നി​ക​ളി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ തു​ട​ങ്ങു​ന്ന​ത്. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.
വൈ​ശ്യ​ൻ കോ​ള​നി, തോ​ണി​ക്ക​ട​വ്, കു​റി​ച്യാ​ട്, പ​ര​പ്പ​ൻ​പാ​റ, ക​ട​ച്ചി​ക്കു​ന്ന്, ശേ​ഖ​ര​ൻ​കു​ണ്ട്, അ​ട്ട​മ​ല ഏ​റാ​ട്ട​ക്കു​ണ്ട്, ഗോ​വി​ന്ദ​ൻ​പാ​റ, വെ​ള്ള​ക്കെ​ട്ട്, ഇ​ടി​ഞ്ഞ​കൊ​ല്ലി, ആ​ന​പ്പാ​റ, വ​ര​ട്ടി​യാ​ൽ​കു​ന്ന്, ക​ക്ക​ണം​കു​ന്ന്, തി​രു​മം​ഗ​ലം, ചെ​ക്ക​ണി​കു​ന്ന് എ​ന്നി​വ​യാ​ണ് കോ​ള​നി​ക​ൾ. പ്ര​ദേ​ശ​ത്തെ വാ​ർ​ഡ് മെ​ന്പ​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ, കു​ടും​ബ​ശ്രീ എ​ഡി​എ​സ്, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ന​ട​ത്തി​പ്പി​ൽ ഉ​ണ്ടാ​വും.