വ​യ​നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തു 6.47 ല​ക്ഷം തൈ​ക​ൾ
Thursday, May 28, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വ​യ​നാ​ട്ടി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തു 6.47 ല​ക്ഷം തൈ​ക​ൾ. ഇ​തി​ൽ 4.03 ല​ക്ഷം തൈ​ക​ൾ കൃ​ഷി വ​കു​പ്പു മു​ഖേ​ന​യും 2.44 ല​ക്ഷം തൈ​ക​ൾ വ​നം വ​കു​പ്പു​മാ​ണ് വി​ത​ര​ണ​ത്തി​നു ല​ഭ്യ​മാ​ക്കു​ന്ന​ത്.
കൃ​ഷി വ​കു​പ്പു മു​ഖേ​ന ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 1.57 ല​ക്ഷം തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ പി. ​ശാ​ന്തി പ​റ​ഞ്ഞു. ബാ​ക്കി തൈ​ക​ളു​ടെ വി​ത​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ൽ ന​ട​ത്തും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന തൈ​ക​ളു​ടെ ന​ടീ​ൽ ജൂ​ണ്‍ 30ന​ക​വും ര​ണ്ടാം ഘ​ട്ട​ത്തി​ലേ​തു സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യും പൂ​ർ​ത്തി​യാ​ക്കും.
അ​ന്പ​ല​വ​യ​ൽ പ്ര​ദേ​ശി​ക ഗ​വേ​ണ​കേ​ന്ദ്രം ഒ​രു ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വി​എ​ഫ്പി​സി​കെ 15,000 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും 58,500 വാ​ഴ​ക്ക​ന്നു​ക​ളും അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ/​കാ​ർ​ഷി​ക ക​ർ​മ​സേ​ന 89,200 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും 44,500 വാ​ഴ​ക്കു​ന്നു​ക​ളും വി​ത​ര​ണ​ത്തി​നു കൃ​ഷി വ​കു​പ്പി​നു ന​ൽ​കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ 60,000-ഉം ​കു​ടു​ബ​ശ്രീ​യി​ലൂ​ടെ 35,715-ഉം ​ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
വ​നം വ​കു​പ്പ് ചു​ഴ​ലി, കു​ന്ന​ന്പ​റ്റ, മേ​ലേ കു​ന്താ​ണി, താ​ഴെ കു​ന്താ​ണി, ബേ​ഗൂ​ർ ന​ഴ്സ​റി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പേ​ര, ഞാ​വ​ൽ, പ്ലാ​വ്, നെ​ല്ലി, സീ​ത​പ്പ​ഴം, ചെ​റു​നാ​ര​കം, ഉ​റു​മാ​ന്പ​ഴം, വാ​ളം​പു​ളി തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നു സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​എ​ഫ്ഒ എം.​ടി. ഹ​രി​ലാ​ൽ പ​റ​ഞ്ഞു.
പ​രി​സ്ഥി​തി ദി​ന​ത്തി​ലും തു​ട​ർ​ന്നും ന​ടു​ന്ന​തി​നു ക​രി​മ​രു​ത്, ഞാ​വ​ൽ, വേ​പ്പ്, മ​ഹാ​ഗ​ണി, കു​മി​ഴ്, ഉ​ങ്ങ്, കു​മി​ഴ്, താ​ന്നി, കു​ടം​പു​ളി, നീ​ർ​മ​രു​ത് തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ളും വ​നം വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പി​ന്‍റെ അ​ഞ്ചു ന​ഴ്സ​റി​ക​ളി​ലു​മാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം തൈ​ക​ളാ​ണ് പാ​ക​മാ​യ​ത്.