ജി​ല്ല​യി​ൽ 3681 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, May 31, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ 167 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 3681 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​ഴു പേ​ർ ഉ​ൾ​പ്പെ​ടെ 13 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മു​ണ്ട്.
ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1823 ആ​ളു​ക​ളു​ടെ സാ​ന്പി​ളു​ക​ളി​ൽ 1561 ആ​ളു​ക​ളു​ടെ ഫ​ലം ല​ഭി​ച്ച​തി​ൽ 1534 നെ​ഗ​റ്റീ​വും 27 ആ​ളു​ക​ളു​ടെ സാ​ന്പി​ൾ പോ​സി​റ്റീ​വു​മാ​ണ്. 257 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കു​വാ​ൻ ബാ​ക്കി​യു​ണ്ട്. ഇ​തു​കൂ​ടാ​തെ സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 1915 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1722 ൽ 1720 ​നെ​ഗ​റ്റീ​വും ര​ണ്ട് പോ​സി​റ്റീ​വു​മാ​ണ്.
ജി​ല്ല​യി​ലെ 14 അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 1830 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 3873 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് വി​ദേ​ശ​ത്ത് നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​കെ​യെ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 1871 ആ​ളു​ക​ളെ നേ​രി​ട്ട് വി​ളി​ച്ച് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ​യും രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രുത്തിയിട്ടു​ണ്ട്.