വിംസ് മെഡിക്കൽ കോളജ്: ആ​ഹ്ളാ​ദ​ത്തോ​ടെ ജ​നം, ആ​ശ​ങ്ക​യോ​ടെ ജീ​വ​ന​ക്കാ​ർ
Saturday, July 4, 2020 11:42 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം വ​യ​നാ​ട്ടു​കാ​രെ പൊ​തു​വെ ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലാ​കു​ന്ന​തു ചി​കി​ത്സാ​രം​ഗ​ത്തു ജി​ല്ല​യു​ടെ ശ​നി​ദ​ശ മാ​റു​ന്ന​തി​നു ഉ​ത​കു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ജ​ന​ങ്ങ​ളി​ൽ പൊ​തു​വെ. അ​തേ​സ​മ​യം, ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഡോ​ക്ട​ർ​മാ​ർ ഒ​ഴി​കെ ജീ​വ​ന​ക്കാ​ർ അ​ങ്ക​ലാ​പ്പി​ലാ​ണ്. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ത​ങ്ങ​ൾ​ക്കു ഇ​ടം ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​രെ​ല്ലാം.

2012ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​തി​ലു​ള്ള വി​ഷ​മം ഉ​ള്ളി​ലൊ​തു​ക്കി വ​യ​നാ​ട​ൻ ജ​ന​ത ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ദാ​നം ചെ​യ്ത 50 ഏ​ക്ക​ർ ഭൂ​മി​യി​ൽ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ സ​ർ​ക്കാ​ർ പ​ദ്ധ​തി. 2015 ജൂ​ലൈ 12ന് ​ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​നു ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ൽ​നി​ന്നു 1.8 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​ട്ടു​കൊ​ടു​ത്ത ഭൂ​മി. ഇ​വി​ടേ​ക്കു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്ക് റോ​ഡു​പ​ണി​തെ​ങ്കി​ലും കെ​ട്ടി​നി​ർ​മാ​ണം ന​ട​ന്നി​ല്ല. ട്ര​സ്റ്റ് ന​ൽ​കി​യ ഭൂ​മി പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​താ​മേ​ഖ​ല​യി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ലാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം.

ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ 34/2, 35/1 സ​ർ​വേ ന​ന്പ​റി​ൽ സ്വ​കാ​ര്യ കൈ​വ​ശ​ത്തി​ലു​ള്ള 50 ഏ​ക്ക​റാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി​യ​ത്. സാ​മൂ​ഹി​ക, പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ഉ​ൾ​പ്പെ​ടെ ന​ട​ത്തി നി​ർ​മാ​ണ​ത്തി​നു യോ​ജി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ ഈ ​ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ലോ​ച​ന.

അ​ര​പ്പ​റ്റ​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും കൈ​മാ​റു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ഡി​എം എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ഡോ.​ആ​സാ​ദ് മൂ​പ്പ​ൻ ജൂ​ണ്‍ അ​ഞ്ചി​നാ​ണ് സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കു​ന്ന​തി​നു ഏ​ഴം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു സ​ർ​ക്കാ​ർ ജൂ​ലൈ ര​ണ്ടി​നാ​ണ് ഉ​ത്ത​ര​വാ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​വ​ര-​ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​തി​നും ബാ​ല​ൻ​സ്ഷീ​റ്റ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​സ്. സു​രേ​ഷ്ബാ​ബു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​ക്കും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ.​ഡോ.​വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഈ ​മാ​സം ഒ​ന്പ​തി​നു ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠ​ന​ത്തി​നു എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ചു​ണ്ടേ​ലി​നു സ​മീ​പം ക​ണ്ടെ​ത്തി​യ ഭൂ​മി സ​ർ​ക്കാ​ർ വി​ല​യ്ക്കു​വാ​ങ്ങി​യാ​ൽ​ത്ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​മു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്ത് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കു​ന്ന​തു പി​ന്നാ​ക്ക ജി​ല്ല​യാ​യ വ​യ​നാ​ടി​നും ചേ​ർ​ന്നു കി​ട​ക്കു​ന്ന നീ​ല​ഗി​ഗി​രി, കു​ട​ക് ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്ത​ൽ.

215 ഡോ​ക്ട​ർ​മാ​രും 1,200 സ്ഥി​രം ജീ​വ​ന​ക്കാ​രു​മാ​ണ് ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​മാ​യി ഉ​ള്ള​ത്. സ്ഥാ​പ​നം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഡോ​ക്ട​ർ​മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ർ​ക്കു​മു​ന്നി​ൽ അ​നേ​കം വ​ഴി​ക​ളു​ണ്ട്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി അ​ങ്ങ​നെ​യ​ല്ല. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്താ​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്ന ഭ​യം അ​ല​ട്ടു​ക​യാ​ണ് ഇ​വ​രെ. ത​ങ്ങ​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ സ്ഥാ​പ​നം കൈ​മാ​റാ​വൂ എ​ന്നു മാ​നേ​ജ്മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ.