സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല​ത്തു വേ​ല​യും വേ​ത​ന​വു​മി​ല്ലാ​തെ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള(​എ​സ്എ​സ്കെ) മു​ഖേ​ന ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ന​ട​ത്തേ​ണ്ട നി​യ​മ​നം കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ മു​ട​ങ്ങി​യ​താ​ണ് സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്കു വി​ന​യാ​യ​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ലാ​കാ​യി​ക, പ്ര​വൃ​ത്തി​യ പ​രി​ച​യ വി​ഷ​യ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന​വ​രാ​ണ് സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ. നി​യ​മ​ന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ വേ​ത​നം മു​ട​ങ്ങി​യ ഇ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ക്കാ​ല ആ​ശ്വാ​സം അ​നു​വ​ദി​ക്കാ​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല.
കേ​ന്ദ്രാ​വി​ഷ്കൃ​ത സ​ർ​വ​ശി​ക്ഷ അ​ഭി​യാ​നി​നു(​എ​സ്എ​സ്എ) കീ​ഴി​ൽ 2016 ഡി​സം​ബ​റി​ലാ​ണ് സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത്. അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം മു​ത​ൽ അ​വ​സാ​നം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു നി​യ​മ​നം. 28,000 രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സ വേ​ത​നം. 2018ൽ ​സ​ർ​വ ശി​ക്ഷ അ​ഭി​യാ​ൻ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള എ​ന്ന പ​ദ്ധ​തി​യാ​യി മാ​റി​യ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​നു​ള്ള വി​ഹി​തം കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. അ​ധ്യാ​പ​ക​രെ 7,000 രൂ​പ പ്ര​തി​മാ​സ വേ​ത​ന​ത്തി​ൽ പാ​ർ​ട്ട് ടൈം ​വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.
ഈ ​വേ​ത​നം തീ​രേ കു​റ​വാ​ണെ​ന്നു ക​ണ്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ 7,000 രൂ​പ കൂ​ട്ടി​ച്ചേ​ർ​ത്തു മാ​സം 14,000 രൂ​പ വേ​ത​ന​ത്തി​ൽ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രെ ഫു​ൾ​ടൈ​മാ​യി നി​യ​മി​ച്ചു. നി​യ​മ​നം വൈ​കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും എ​ട്ടു വീ​തം മാ​സ​ങ്ങ​ളി​ലാ​ണ് അ​ധ്യാ​പ​ക​ർ​ക്കു ജോ​ലി ല​ഭി​ച്ച​ത്.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ന്നി​ല്ല. വ​യ​നാ​ട്ടി​ൽ മാ​ത്രം 110 നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ത്തേ​ണ്ട​ത്. ഇ​തി​നു​ള്ള ക​ട​ലാ​സു​പ​ണി​ക​ൾ എ​സ്എ​സ്കെ സ്റ്റേ​റ്റ് പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​യ​മ​ന ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്നി​ല്ല.
പ്ര​യാ​സ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു 13 മു​ത​ൽ എ​സ്എ​സ്കെ ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കാ​നാ​ണ് സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ തീ​രു​മാ​നം. നി​യ​മ​നം ഉ​ട​ൻ ന​ട​ത്തു​ക, 2016ലെ ​വേ​ത​നം പു​നഃ​സ്ഥാ​പി​ക്കു​ക, ഏ​പ്രി​ൽ മു​ത​ലു​ള്ള വേ​ത​നം അ​നു​വ​ദി​ക്കു​ക, ജോ​ലി​യി​ൽ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹ​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ യു.​പി. മോ​ഹ​ൻ​ദാ​സ്, എ. ​ജി​ൽ​സ്, സെ​ലി​ൻ ലോ​പ്പ​സ്, മ​നോ​ജ്മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ്ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ദി​വ​സ​വും അ​ഞ്ചു പേ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​വ​ശ്യ​ങ്ങ​ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യ​തി​നു​ശേ​ഷ​മേ സ​മ​രം നി​ർ​ത്തൂ​വെ​ന്നു അ​വ​ർ പ​റ​ഞ്ഞു.