ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ യു​വാ​വ് സ​ന്ദ​ർ​ശി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്നെ​ത്തി മെ​സ്ഹൗ​സ് റോ​ഡി​ലെ വീ​ട്ടി​ൽ ജൂ​ണ്‍ 20 മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ യു​വാ​വ് സ​ന്ദ​ർ​ശി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ രാ​വി​ലെ അ​ട​പ്പി​ച്ചു.
യു​വാ​വി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ച്ച്ഐ​എം യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യും സൂ​പ്പ​ർ മാ​ർ​ക്ക​റ്റും എ​മി​ലി റോ​ഡി​ലെ ബാ​ർ​ബ​ർ ഷോ​പ്പു​മാ​ണ് അ​ട​പ്പി​ച്ച​ത്. ജൂ​ലൈ നാ​ലി​നു ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യ​തി​നു​ശേ​ഷ​മാ​ണ് യു​വാ​വ് സ്റ്റേ​ഷ​ന​റി ക​ട​യി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും എ​ത്തി​യ​ത്. പി​റ്റേ​ന്നു രാ​വി​ലെ പ​ള്ളി​ത്താ​ഴെ റോ​ഡി​ലെ മി​ൽ​ക്ക് ക​ല​ക്ഷ​ൻ സെ​ന്‍റ​റി​ലും യു​വാ​വ് എ​ത്തു​ക​യു​ണ്ടാ​യി. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്നു അ​ന്നു​ച്ച​ക​ഴി​ഞ്ഞാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.